ദുരന്തം മാറ്റങ്ങൾക്ക് അനിവാര്യമാണോ?

മാറ്റങ്ങൾ ശീലങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്. കണ്ടുകൊണ്ടിരുന്നതിൽ നിന്നും, കേട്ടു കൊണ്ടിരുന്നതിൽ നിന്നും, പരിചയിച്ചിരുന്നതിൽ നിന്നും ഉള്ള വ്യതിയാനം. അത് വ്യക്തികൾക്ക് അസ്വസ്ഥമായ അവസ്ഥയാണ്. ഒരിടത്തിരുന്ന് ശക്തമായി ചിന്തിക്കുക, അതിലും ദുഷ്കരമാണ്. അതുകൊണ്ടാണ് ഒട്ടും ചിന്തിക്കാതെ മാറ്റങ്ങളെ എതിർക്കുന്നത്.
വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത്തരം എതിപ്പുകൾ നാം നിരന്തരം കാണുന്നു. എന്നാൽ എന്തുകൊണ്ടാണ് ദുരന്തങ്ങൾ മാറ്റങ്ങൾക്കു വഴികാട്ടിയാകുന്നത്? ദുരന്തങ്ങൾ വൈകാരികമായ ഉലച്ചിലുകൾ ഉണ്ടാക്കുന്നു. ഭാവിയിൽ അത്തരം ഉലച്ചിലുകൾ ഉണ്ടാക്കുന്ന മാനസിക പ്രയാസങ്ങളെ ഒഴിവാക്കാനായി മനസ്സ് വഴികൾ തേടുന്നു. ആ വഴി തേടൽ ചിന്തയാണ്, ചിന്തിക്കാനുള്ള പ്രേരണയാണ്. ചിന്തിക്കുമ്പോൾ മാറ്റങ്ങളിലൂടെ ഉണ്ടാകാൻ പോകുന്ന സു സാധ്യതകൾ തെളിഞ്ഞുവരുന്നു. മാനസിക ഉലച്ചിൽ ഉണ്ടാകാത്ത അവസ്ഥയാണ് മാറ്റത്തിലൂടെ ഉണ്ടാകുന്നത് എന്നു വിശ്വസിക്കുന്നു. അതിനെ അംഗീകരിക്കാൻ മാനസികമായി തയാറെടുക്കുന്നു. അതോടെ മാറ്റങ്ങളോടുള്ള എതിർപ്പ് കുറയുന്നു. ആത്യന്തികമായി നാമെല്ലാം കാംക്ഷിക്കുന്നത് മാനസികമായ സുഖാവസ്ഥയാണ്.
--------------------
Created on 16 April 2016

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗൗളി ശാസ്ത്രം

മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ

യൂറോ പ്പിന്റെ സാമ്രാജ്യ മോഹങ്ങൾ