പോസ്റ്റുകള്‍

നവംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനസ്സിൻ്റെ അനന്ത വിസ്തൃതി

ഇമേജ്
ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം രണ്ടു ദിവസം കൊണ്ട് മൂന്നു തവണ വായിച്ചു തീർത്തു. രണ്ടാഴ്ചക്കു മുൻപ് കോഴിക്കോട്ടെ മാതൃഭൂമി book stall ൽ നിന്നും വാങ്ങിയതാണ്, ജെ കൃഷ്ണമൂർത്തി യുടെ 'മനസ്സിന്റെ അനന്ത വിസ്തൃതി' എന്ന 'ചെറിയ' വലിയ ഗ്രന്ഥം. ഉള്ളിലുള്ള മഹാ പ്രപഞ്ചത്തെ ദർശിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? സ്വന്തം ജീവിതമെന്ന മഹാ ഗ്രന്ഥം മറ്റൊരാളുടെ സഹായമില്ലാതെ വായിക്കേണ്ടത് എന്തുകൊണ്ടാണ്? പ്രവാചകന്മാരിലും, ഗുരുക്കന്മാരിലും, ദൈവങ്ങളിലും, ഏക ദൈവത്തിലും, പുരോഹിതന്മാരിലും, ഒക്കെ വിശ് വസിക്കുന്നവനും ഒന്നിലും വിശ്വസിക്കാത്തവനും ജീവിതം ഒരുപോലെ സംഘർഷഭരിതവും ദുഃഖ പൂർണ്ണവുമാണ്‌. ഒരുവിശ്വാസിയും കഷ്ടപ്പാടിൽ നിന്നും പൂർണ്ണമായി രക്ഷപ്പെടുന്നില്ല. താൽക്കാലികമായ ചില നീക്കു പോക്കുകൾ മാത്രം. ദുഖവും ദുരിതവും എല്ലാവരെയും നിരന്തരം പിന്തുടരുന്നു. എന്തുകൊണ്ടിതു സംഭവിക്കുന്നു? തന്നെ പിന്തുടർന്നവരോട് സ്വതന്ത്രരാവാൻ ആഹ്വാനം ചെയ്ത ജെ.കൃഷ്ണമൂർത്തി പറയുന്നു. 'ഒരുവനുള്ള വഴി കണ്ടെത്തേണ്ടത് അവനവൻ തന്നെ ആവണം. സ്വന്തം മനസ്സിനെ ഉപാധികൾ ഇല്ലാതെ നിരീക്ഷിക്കുക. അത് താനെന്ന പുസ്തകത്തിന്റെ വായനയാണ്...

വാസുദേവൻ

ഇമേജ്
13.08.2016 പ്രിയപ്പെട്ട ജിബിൻ, കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..." പിന്നണി ഗായകൻ ജയചന്ദ്രൻ പാടിയ ശ്രീകുമാരൻ തമ്പിയുടെ വരികൾ. വാസുദേവൻ സീറ്റിൽ ചാരി നിന്നുകൊണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരാളെ താഴ്ന്ന ശബ്ദത്തിൽ പാടി കേൾപ്പിക്കുകയാണ്. അയാൾ വരികൾ പ്രോംപ്റ്റ് ചെയ്തുകൊണ്ട് വാസുദേവനെ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടത്തിൽ ഞാനും കൂടി. കുളിരു പകരുന്ന പഴയ ഗാനങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു് വാസുദേവൻ്റെ മുന്നിൽ ഇട്ടുകൊടുത്തു. വാസുദേവന് കിട്ടാഞ്ഞ വരികൾ പൂരിപ്പിച്ചു കൊടുത്തു. മറ്റൊരാൾ വാസുദേവൻ്റെ പോക്കറ്റിൽ പത്തു രൂപാ വച്ച് കൊടുത്തു (വാസുദേവൻ വേണ്ടാ എന്ന് പറഞ്ഞു). കുറേ കഴിഞ്ഞപ്പോൾ ഞാൻ വാസുദേവനെ പരിചയപ്പെട്ടു. കൂലിപ്പണിക്കാരനാണ് അയാൾ. പാട്ടിനോട് വലിയ കമ്പമാണ്. പണികഴിഞ്ഞു, സ്മാൾ അടിച്ചിട്ട് ബസിൽ കയറിയതാണ്. "ഒരു പെട്ടി നിറച്ചു പാട്ടു പുസ്തകങ്ങളും CD കളും" സൂക്ഷിക്...

യാത്രയിലെ യാത്രകൾ

ഇമേജ്
07.08.2016 പ്രിയപ്പെട്ട ജിബിൻ, എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ. വലിയ യാത്രയിലെ ചെറിയ ചെറിയ യാത്രകൾ. ഒരോ യാത്രയിലും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ. മറക്കുവാനാവാത്ത ചില സന്ദർഭങ്ങൾ. ഓർമ്മ! അതാണല്ലോ നമ്മെ നയിക്കുന്നത്. ഓർമ്മയുടെ പട്ടത്തിന്റെ ചരടുകൾ പൊട്ടിപ്പോയ അച്ഛനെ കാണുവാനും, കൂടെ നിന്നു ശുശ്രൂഷിക്കുവാനും ആയിരുന്നു ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചത്. നീയോ, ഒരച്ഛനാകുന്നതിൻറെ പൂർത്തീകരണത്തിനും. എനിക്ക് മുന്നേ ജയയും മക്കളും അച്ഛൻറെ ശുശ്രൂഷയ്ക്കായി നാട്ടിൽ പോയിരുന്നു. കാവ്യയുടെ ഓർമ്മകളിൽ അവളുടെ വല്യച്ചാച്ചനും അച്ചാമ്മച്ചിയും എന്നും സജീവമായി നിൽക്കുന്നു. മക്കളോടു പ്രകടിപ്പിക്കാൻ കഴിയാഞ്ഞ സ്നേഹം കൊച്ചു മക്കൾക്കു വാരിക്കോരി കൊടുക്കുന്നതു കൊണ്ടാകാം മുത്തശ്ശനും മുത്തശ്ശിയും നമ്മുടെ ഒക്കെ ഓർമ്മകളിലെ നിത്യ വസന്തമായി പുഞ്ചിരി തൂകി നിൽക്കുന്നത്. ഒരു പക്ഷെ ജീവിതത്തിന്റെ തിരക്കുകൾ കുറയുമ്പോൾ എത്തിച്ചേരുന്ന കൊച്ചുമക്കൾക്ക് തൻ്റെ ഓർമ്മയിലെ മുത്തശ്ശനെയും മുത്തശ്ശിയേയും നല്കുകയാകു...

മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ

ഇമേജ്
ജയിലിനുള്ളിൽ  മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ കഥാകാരൻ മതിലിനപ്പുറത്തെ സ്ത്രീ തടവുകാരിൽ ഒരുആളുമായി കാണുക പോലും ചെയ്യാതെ  പരിചയപ്പെടുന്നു. കൊലപാതക കുറ്റത്തിന് ജീവ പര്യന്തം അനുഭവിക്കുന്ന ആ തടവുകാരിയുമായി ഉണ്ടാകുന്ന പരിചയം സ്നേഹത്തിന്റെ സീമകളിലേക്കു ഉയർന്നു പോകുന്ന അനുഭൂതിയാണ് വൈക്കം  മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഈ ചെറു നോവൽ.  കെ ബാലകൃഷ്ണന്റെ കാലത്തു കൗമുദി വിശേഷാൽ പ്രതിയിൽ ആദ്യമായി പ്രസിദ്ധം ചെയ്തു വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ കൃതി 1989 ൽ അടൂർ ഗോപാലകൃഷ്ണൻ അഭ്ര പാളിയിലേക്കു പകർത്തി.  -------------------- Created on 27 June 2016

യൂറോ പ്പിന്റെ സാമ്രാജ്യ മോഹങ്ങൾ

ഇമേജ്
1945 മെയ്‌ 2 - ജെർമ്മനിയുടെ മണ്ണിൽ ജർമ്മൻ സേന പരാജയപ്പെടുന്നു. മെയ് എട്ടാം തീയതി രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതായി ചർച്ചിൽ പ്രഖ്യാപിച്ചപ്പോൾ, ഒടുങ്ങിയത് ജർമ്മനിയുടെ അടങ്ങാത്ത സാമ്രാജ്യ മോഹമായിരുന്നു. ഇന്നിതാ ആ മോഹം ജനാധിപത്യത്തിന്റെ മൂടുപടവും അണിഞ്ഞ് എത്തിയിരിക്കുന്നു. യൂറോപ്പ്യൻ യുണിയൻ ആയി ആ സാമ്രാജ്യ സത്വം ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാ ജനാധിപത്യ വാദികളും, സാംസ്കാരിക നായകരും, വിശാല മനസ്കരായ ദേശീയ വാദികളും അതിന്നു ചുവട്ടിലെ ബീഭത്സമായ നിഴലിൽ ഒത്തുകൂടിയിരിക്കുന്നു; സത്വത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാൻ. വാണിജ്യ കൂട്ടായ്മയായി തുടങ്ങി, സൈനിക സഖ്യമായി രൂപ പരിണാമം ചെയ്തുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ വിധി നിർണ്ണയിക്കുന്നത് ജൂൺ 23-നു ബ്രിട്ടനിൽ (U K) നടക്കുന്ന ഹിത പരിശോധനയിലൂടെ ആയിരിക്കും. ബ്രിട്ടൻ യുനിയനിൽ ചേരാൻ തീരുമാനിച്ചാൽ, അതൊരു സുപ്പർ പവറിന്റെ ആനിഷ്യേധ്യമായ താരോദയമായി തീരും. ലോക രാഷ്ട്രങ്ങളെ വാണിജ്യ, സാമ്പത്തിക, സൈനിക ഉപരോധങ്ങളിലൂടെ ചൊൽപ്പടിക്കു നിറുത്താൻ കഴിവുള്ള ശക്തിയായി മാറും എന്ന പരമാർധം വിദഗ്ധമായി മറയ്ക്കപ്പെട്ടിരിക്കുന്നു. സ്തുതിപാഠക വൃന്ദത്തിന്റെ കാഴ്ച ഒരു ദശാബ്ദത്ത...

ഗൗളി ശാസ്ത്രം

ഇമേജ്
"എന്താ അവിടെ നിന്നുകളഞ്ഞത് ?" ഗൗളി ചോദിച്ചു.  "കാലുള്ളതു കൊണ്ട്, മനുഷ്യനായതു കൊണ്ട് " ഗബ്രിയേൽ പ്രതിവചിച്ചു. "അതാണു കുഴപ്പം " ഗൗളി തുടർന്നു. "മനുഷ്യനെ അവിടെ ഉപേക്ഷിച്ച ശേഷം എന്നോടൊപ്പം കയറി വന്നോളു." ഗബ്രിയേൽ സാവധാനം ഭിത്തിയിലേക്കു ഇഴഞ്ഞു കയറി. ഗൗളി തുടർന്നു. "ഗുരുത്വാകർഷണം പല്ലികൾക്കില്ല . അതു മനുഷ്യനുള്ളതാണ്. ഇനി നിന്റെ വഴിയിൽ പലതും കാണും. പലതും ഓർമ്മപ്പെടുത്തും. അരുത്! മനുഷ്യനാകാൻ മാത്രം തുനിയരുത്. അതു നിന്റെ അധപ്പതനമായിരിക്കും." ഗബ്രിയേൽ തല കുലുക്കി. മുകളിലേക്ക് പോകും തോറും ഗബ്രിയേൽ  തിരിച്ചറിഞ്ഞു കൊണ്ടേ ഇരുന്നു; വെളിവുണ്ടാകുന്നത് മുകളിലെ ത്തുമ്പോളാണെന്ന്, നോക്കി കാണേണ്ടത് മുകളിൽ നിന്നു തന്നെ ആയിരിക്കണം എന്ന് . തന്റെ പരാജയങ്ങൾ എന്തു കൊണ്ടായിരുന്നു? കണ്ടതെല്ലാം താഴെ നിന്നായിരുന്നു. ഡാഡിയെ കണ്ടത്, മമ്മിയെ കണ്ടത്, മമ്മിയുടെ സുഹൃത്തു സച്ചിദാനന്ദനെ കണ്ടത്, സഹോദരി മുംതാസിനെ കണ്ടത്, അവളുടെ കാമുകൻ റൊസാറിയോയെ കണ്ടത്, വിമലയെ കണ്ടത്. കാഴ്ച്ചയുടെ വ്യാപ്തി കുറഞ്ഞിരുന്നതിനാൽ കൊച്ചു കൊച്ചു വട്ടത്തിനപ്പുറത്തുള്ള വലിയ ജീവിതം കാണാൻ...

ഒരു മിനിട്ടിന്റെ നിശബ്ദത

ഇമേജ്
ഒരു മിനിട്ടിന്റെ നിശബ്ദതയിൽ ഞാനും അലിഞ്ഞു ചേർന്നു. പാരീസിലെ വെടിയൊച്ച കൾക്കു ശേഷം തിങ്കളാഴ്ചയിലെ ഈ ഒരു മിനിട്ട് കൊണ്ട് ഒരുപാട് ചിത്രങ്ങൾ മനസ്സിലൂടെ മാഞ്ഞു പോയി. എത്രയോ കൂട്ട നരഹത്യകൾ, തീവ്ര വാദികൾ മുതൽ ജനാധിപത്യ രാജ്യങ്ങള വരെ നേരിട്ടും അല്ലാതെയും നടത്തിയത്. മാധ്യമങ്ങൾക്കു താത്പര്യമില്ലാത്തതു മുതൽ മാധ്യമങ്ങൾ അമിതാവേശം കാട്ടുന്നതു വരെ. ക്ഷിപ്രത്തിൽ പ്രാവർത്തി കമാക്കുന്നതു മുതൽ സാവധാനം നടത്തുന്നതുവരെ. എല്ലാത്തിലും പൊതുവായ ഒന്നുണ്ട്‌. മരിച്ചതൊക്കെ സാധാരണക്കാർ മാത്രം.

കരയുന്ന മഞ്ഞുകട്ടകൾ

ഇമേജ്
വിശേഷമായി പറയട്ടെ, അന്റാർട്ടിക്കയിൽ പൂർവാധികം ഭംഗിയായി ഐസ് ഉരുകുന്നു. ഭൗമ പരിസ്ഥിതിയിലെ സാരമായ മാറ്റങ്ങൾക്കു നിദാനമായി സൂചിപ്പിക്കപ്പെടുന്നതോ ഫോസ്സിൽ ഇന്ധനങ്ങളുടെ വർദ്ധിച്ച ഉപയോഗവും. ഇതോടൊപ്പം ശേഷിച്ച മഴക്കാടുകൾ ഓയിൽ പാം പോലുള്ള നാണ്യ വിളകൾക്കായി വഴി മാറുമ്പോൾ പരിസ്ഥിതിയുടെ തുലനാവസ്ഥ അതിവേഗം മാറുകയാണ്‌ ചെയ്യുന്നത്. വർദ്ധിച്ച വ്യാവസായിക മലിനീകരണവും ഈ മാറ്റത്തെ ത്വരിത ഗതിയിലേക്ക് നയിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അന്താരാഷ്‌ട്ര വേദികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഗ്ലോബൽ വാർമിങ്ങും അതിന്റെ കാരണങ്ങളും, പരിഹാര  മാർഗങ്ങളും. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കം മുതൽ ആരംഭിച്ച നവ സാമ്രാജ്യ വല്ക്കരണത്തിനായി പടിഞ്ഞാറൻ സമ്പന്ന രാഷ്ട്രങ്ങൾ ഏറ്റവും സമർധമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഉപകരണമാണ് ഈ പാരിസ്ഥിതിക വിഷയം. നേരിട്ടുള്ള പിടിച്ചടക്കലുകളുടേയും, നേർക്ക്‌ നേർ യുദ്ധങ്ങളുടെയും കാലം ഏതാണ്ടു കഴിഞ്ഞതോടെ വിഭവങ്ങൾക്കും വിപണിക്കും വേണ്ടിയുള്ള പുതിയ പിടിച്ചടക്കൽ തന്ത്രങ്ങളിൽ സമ്പന്ന രാഷ്ട്ര കൂട്ടായ്മകൾ ധാരാളമായി ഉപയോഗിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങള തന്നെ. ആഗോള സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര ...

പ്രാർഥനാപൂർവ്വം

ഇമേജ്
ന്യുമോണിയ ബാധിച്ച കുട്ടിയെ പ്രാർഥനയിലൂടെ സുഘപ്പെടുത്തുവാൻ വിട്ടുകൊടുത്തു മരണത്തിൽ കലാശിച്ചു. മാതാപിതാക്കൾക്ക് 9 വർഷത്തെ തടവു ശിക്ഷ. നടന്നത് ഇംഗ്ലണ്ടിൽ. വർഷം 2015. സമാധാന പരവും, ആരോഗ്യ ദായകവുമായ ചുറ്റുപാടുകൾ രോഗത്തിൽ നിന്നുള്ള തിരിച്ചു വരവിനെ ത്വരിത പ്പെടുത്തും. പല അസുഘങ്ങളും ശരിയായ വിശ്രമത്തിലുടെ സുഘപ്പെട്ടേക്കാം. എന്നാൽ ഇത്തരം സാധ്യതകളെ ചൂഷണം ചെയ്തുകൊണ്ട് ആധ്യാത്മിക വൈദ്യന്മാർ വിശ്വാസികളെ പറ്റിച്ചു കൊണ്ടേ ഇരിക്കുന്നു, ഈ നൂറ്റാണ്ടിലും. വിശ്വാസം ലഹരി മരുന്നുപോലെ യാണ്. അതു രക്തത്തി ലലിഞ്ഞാൽ, പിന്നെ ശരിയായ ചിന്തയോ, യുക്തി ബോധമോ, ന്യായവാദമോ,  വിവേചനശേഷിയോ ഉണ്ടാകില്ല. അത് മതത്തിലും ആധ്യാത്മികതയിലും ഉള്ളതാണെങ്കിൽ, അതു തീവ്ര വാദത്തിൽ എത്തിച്ചേരും. മതത്തിന്റെ പേരിൽ തോക്കെടുക്കുന്നതു  മാത്രമല്ല തീവ്രവാദം. ഇതുപോലുള്ള മണ്ടത്തരങ്ങളും തീവ്രമായ വിശ്വാസത്തി ലുറച്ച മാനസികാവസ്ഥയുടെ പിൻ തുടർച്ചയാണ്. ----------------------- Created on 21 May 2019

മത സമന്വയമാണ് ആവശ്യം

ഇമേജ്
ഓരോ മതവും ഉണ്ടായത് അതുണ്ടായ കാലഘട്ടത്തിലെ സാമൂഹിക പ്രശ്നങ്ങളിൽ നിന്നുമാണ്. അതിനോടടുത്ത നൂറ്റാണ്ടുകളിൽ ഏറെക്കുറെ സാമൂഹികമായ മാറ്റങ്ങൾ അതാതു മതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം ഇപ്പോഴും മനുഷ്യ നന്മയാണ്. മതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ ഇത് വെളിവാകും. എല്ലാ മതങ്ങളും മറ്റു സംവിധാനങ്ങൾ പോലെ സമ്പത്തിനായും പദവിക്കായും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. മതങ്ങളെ വിശദീകരിക്കുന്നവർ അവർക്കിഷ്ടമുള്ളതുപോലെ പറഞ്ഞു വഷളാക്കിയിട്ടുമുണ്ട്.  ഭീകരത പോലുള്ള കടുത്ത പ്രശ്നങ്ങൾ ഒഴിവാക്കാനായി മതങ്ങളെ നിരാകരിക്കുക എന്നതിനെക്കാൾ മത സമന്വയമാണ് കാലഘട്ടത്തിനാവശ്യം. എല്ലാ മതങ്ങളുടെയും അന്തർധാര ഒന്നാണെന്നു കുട്ടികളെ മനസ്സിലാക്കിക്കാനുള്ള പാഠപദ്ധതികളാണ് ആവശ്യം. മതസ്ഥാപനങ്ങൾ നേരിട്ടു നടത്തുന്ന മതപഠനം കുട്ടികൾക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായം വരെ എങ്കിലും ജനാധിപത്യ രാജ്യങ്ങളിൽ നിരോധിക്കേണ്ടതാണ്. -------------------- Created on 21 May 2016

ജനറേഷൻ ഗ്യാപ്

സ്റ്റീവ് വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ടാണ് ക്രിസ്തുമസ്സിന് സ്റ്റീവ് വിളിച്ചപ്പോൾ അവന്റെ കുടുംബ വീട്ടിൽ പോയതും. ഒരു വലിയ കുഡുംബത്തിലെ അംഗമാണ് സ്റ്റീവ്. കുറെ സഹോദരി സഹോദരന്മാരുടെ ഇടക്കെവിടെയോ ആണ് സ്റ്റീവിന്റെ സ്ഥാനം. കൂട്ടത്തിൽ പെടക്കോഴിയും കോഴിക്കുഞ്ഞുങ്ങളും ഇല്ലാത്തത്‌ സ്റ്റീവിനു മാത്രമാണ്. എൻപത്തി ആറു വയസ്സുള്ള അപ്പനും എണ്‍പത്തി ഏഴു വയസ്സുള്ള അമ്മയും അവരുടെ പല വിവാഹങ്ങളിലെ പിള്ളേരും, പിന്നെ സ്റ്റീവിന്റെ പല ശതമാനത്തിലുള്ള (ചിലത് 100%, ചിലത് 50%, ചിലത് ശതമാന മൊന്നു മില്ല) സഹോദരങ്ങളുടെ പല വിവാഹങ്ങളിലെ പിള്ളേർ. എന്താ കഥ!. (നാട്ടിലാണെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചുളുവിനു ജയിച്ചു നാട്ടുകാരെ ഈസിയായിട്ട് കൊള്ളയടിക്കാം.) ഉള്ളത് പറയാമല്ലോ ഒരു വെജിറ്റേറിയനായ എനിക്ക് പറ്റിയ ഭക്ഷണമാണ് കിട്ടിയത്. സസ്യാഹാരം മാത്രം കഴിച്ചു വളർന്ന ജന്തുക്കളുടെ ശരീര ഭാഗങ്ങൾ ബേക്ക് ചെയ്തതും, വറുത്തതും, പുഴുങ്ങിയതും മാത്രം. ദഹിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹാരമായി പല തരത്തിലുള്ള ദ്രാവകങ്ങളും ഉണ്ടായിരുന്നു. ഒരു വെജിറ്റേറിയനായിപ്പൊയതു കൊണ്ട് ഞാൻ മുന്തിരി ച്ചാറിലോതുങ്ങി. ആസ്ട്രേലിയക്കാരുടെ 'ജേക്...

പ്രവാചകന്മാരുടെ രണ്ടാം പുസ്തകം

ഇമേജ്
സാമൂഹിക ജീവിതം ഇളകി മറിയുന്ന 2015 ൽ, ബന്യാമിന്റെ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം" വായിച്ചതുകൊണ്ടാവാം, രചനയുടെ വൈഭവത്തെക്കാൾ ശ്രദ്ധിക്കപ്പെട്ടുപോയത്, ഉള്ളടക്കത്തിന്റെ പ്രത്യേകതകളായിരുന്നു. യേശു എന്ന മനുഷ്യനെ വരച്ചു കാട്ടുന്നതിൽ ബന്യാമിൻ ഏറെ ശ്രദ്ധിച്ചിരിക്കുന്നു. യഹൂദിയായുദെ പ്രാന്തങ്ങളിൽ നടന്നു പോയ ഈ മനുഷ്യന് ദൈവിക പരിവേഷമില്ല, അത്ഭുതങ്ങൾ കാട്ടുന്നില്ല, എന്നാൽ അദമ്യമായ മനുഷ്യസ്നേഹമുണ്ട്. അതുകൊണ്ട് തന്നെയാണ് ബന്യാമിന്റെ ക്രിസ്തുവിനെ ഏറെ ഇഷ്ടപ്പെട്ടു പോയത്. പത്രോസും, യുദാസും, മഗ്ദാലനിലെ മറിയയും, ലാസറും, തോമയും ഒക്കെ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. "മതത്തിന്റെയും അധികാരത്തിന്റെയും കോട്ടകൾ ഒരേ സമയം പൊളിക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്" യേശു പറഞ്ഞു. ഈ യാത്ര എങ്ങോട്ടാണെന്ന് ചോദിച്ച യുദാസിനോട് യേശു പറഞ്ഞു "സ്വാതന്ത്ര്യത്തിലേക്ക്". വായന കഴിഞ്ഞപ്പോൾ അതു തന്നെ മനസ്സിൽ തങ്ങി. പരമമായ സ്വാതന്ത്ര്യം- മതങ്ങളിൽ നിന്നും, അധികാരങ്ങളിൽ നിന്നും ഉള്ള സ്വാതന്ത്ര്യം.

ദുരന്തം മാറ്റങ്ങൾക്ക് അനിവാര്യമാണോ?

മാറ്റങ്ങൾ ശീലങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്. കണ്ടുകൊണ്ടിരുന്നതിൽ നിന്നും, കേട്ടു കൊണ്ടിരുന്നതിൽ നിന്നും, പരിചയിച്ചിരുന്നതിൽ നിന്നും ഉള്ള വ്യതിയാനം. അത് വ്യക്തികൾക്ക് അസ്വസ്ഥമായ അവസ്ഥയാണ്. ഒരിടത്തിരുന്ന് ശക്തമായി ചിന്തിക്കുക, അതിലും ദുഷ്കരമാണ്. അതുകൊണ്ടാണ് ഒട്ടും ചിന്തിക്കാതെ മാറ്റങ്ങളെ എതിർക്കുന്നത്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത്തരം എതിപ്പുകൾ നാം നിരന്തരം കാണുന്നു. എന്നാൽ എന്തുകൊണ്ടാണ് ദുരന്തങ്ങൾ മാറ്റങ്ങൾക്കു വഴികാട്ടിയാകുന്നത്? ദുരന്തങ്ങൾ വൈകാരികമായ ഉലച്ചിലുകൾ ഉണ്ടാക്കുന്നു. ഭാവിയിൽ അത്തരം ഉലച്ചിലുകൾ ഉണ്ടാക്കുന്ന മാനസിക പ്രയാസങ്ങളെ ഒഴിവാക്കാനായി മനസ്സ് വഴികൾ തേടുന്നു. ആ വഴി തേടൽ ചിന്തയാണ്, ചിന്തിക്കാനുള്ള പ്രേരണയാണ്. ചിന്തിക്കുമ്പോൾ മാറ്റങ്ങളിലൂടെ ഉണ്ടാകാൻ പോകുന്ന സു സാധ്യതകൾ തെളിഞ്ഞുവരുന്നു. മാനസിക ഉലച്ചിൽ ഉണ്ടാകാത്ത അവസ്ഥയാണ് മാറ്റത്തിലൂടെ ഉണ്ടാകുന്നത് എന്നു വിശ്വസിക്കുന്നു. അതിനെ അംഗീകരിക്കാൻ മാനസികമായി തയാറെടുക്കുന്നു. അതോടെ മാറ്റങ്ങളോടുള്ള എതിർപ്പ് കുറയുന്നു. ആത്യന്തികമായി നാമെല്ലാം കാംക്ഷിക്കുന്നത് മാനസികമായ സുഖാവസ്ഥയാണ്. -------------------- Created on 1...

പരിണാമം

ഇമേജ്
"സ്വന്തം കണ്ണുകൊണ്ടു കണ്ടത് എന്തിനു വിശ്വസിക്കാതിരിക്കണം?" വിശ്വനാഥൻ ചോദിച്ചു. വൈകുന്നേരങ്ങളിൽ വെടി പറഞ്ഞിരിക്കാറുള്ള സുഹൃദ് സംഘത്തിലേക്കാണ്  ചോദ്യം ഇട്ടു കൊടുത്തത്. ഷംസുദീനത്  തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല. രണ്ടു മാസത്തിലേറെ ആയി റിട്ടയേർഡ്‌ തഹസീൽദാർ മാത്യു തങ്ങളോടൊപ്പം കൂടിയിട്ട്. ചെറിയ ജലദൊഷമാണെന്നും, അതിനാൽ രണ്ടു ദിവസം കഴിഞ്ഞു സംഘത്തിൽ കൂടിക്കൊള്ളാമെന്നും മൊബൈലിൽ തന്നെയും അറിയിച്ചതാണ്. (അന്നു മാത്യുവിന്റെ ശബ്ദം കുറച്ചു കൂടി പരുക്കനായി മാറിയിരുന്നു.) രണ്ടാഴ്ച കഴിഞ്ഞും കാണാതായപ്പോൾ, അടുത്ത നിരത്തിൽ താമസിക്കുന്ന വിശ്വനാഥൻ മാത്യുവിനെ സന്ദർശിക്കാൻ പോയിരുന്നു. അതിനെപ്പറ്റി വിശ്വനാഥൻ പറഞ്ഞത് ഇപ്രകാരമായിരുന്നു. "രണ്ടാഴ്ച കൊണ്ട് ഇത്രയുമൊക്കെ മാറ്റങ്ങൾ ഉണ്ടാകുമോ? മാത്യുവിന്റെ ശരീരം നന്നേ ശോഷിച്ചു. എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നതു പോലെ. പിന്നെ ആ പഴയ സ്വഭാവമുണ്ടല്ലോ, എന്തിലെങ്കിലും തൊട്ടും, പിടിച്ചും, തിരിച്ചും മറിച്ചും നോക്കുന്ന പരിപാടി; അതു കുറച്ചു കൂടിയോ എന്നു സംശയം." പിന്നീടുള്ള ദിവസങ്ങളിൽ മാത്യു ഫോൺ എടുക്കാതെയായി. ഒറ്റയ്ക്ക് താമസിക്കുന്ന മാത്യുവിനെ സഹായിക്...

വായിക്കാത്ത താൾ

ഇമേജ്
തൊണ്ണൂറ്റി രണ്ടു കിലോ ഭാരമുള്ള ഒരുപാടു പേർ ഈ ഭൂമിയിലുണ്ട്; അതും പുരുഷന്മാർ; അതും മുപ്പതു കഴിഞ്ഞവർ. പിന്നെ എനിക്കെന്താണു പ്രത്യേകത എന്നു നിങ്ങൾ ചോദിക്കും. അതേ, അഞ്ചടി നാലിഞ്ചു ഉയരമുള്ള എനിക്കിതു ഭൂഷണമല്ല; ആരോഗ്യകരമല്ല. ഈ തൊണ്ണൂറ്റി രണ്ടു കിലോയുമായി underground train ൽ തിരക്കു സമയങ്ങളിൽ പതിവായി യാത്ര ചെയ്യുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. കാലിൽ ഉരുമ്മി സ്നേഹിക്കുന്ന എന്റെ മാർജ്ജാര കുമാരിയെ  ഒന്നെടുത്തു താലോലിക്കാൻ കൂടി പ്രയാസം. ഒടുവിൽ ഞാനതു നടപ്പാക്കി. എന്ത്?. നടപ്പു തന്നെ. പതിവായി ഇറങ്ങാറുള്ള station നു മുൻപുള്ള station ൽ ഇറങ്ങി രണ്ടു മൈൽ നടന്നു ജോലി സ്ഥലത്തെത്തുക. വൈകിട്ടു തിരിച്ചും അവിടേക്കു നടക്കുക. ഇതു പതിവാക്കി. അന്നൊരു വൈകുന്നേരം പതിവു പോലെ നടന്നു പോകവേ മേൽപ്പാലം കഴിഞ്ഞപ്പോൾ പൊടുന്നനെ എന്നെ ഒരാൾ തടഞ്ഞു നിറുത്തി. മുടിയും, താടിയും നീട്ടി വളർത്തി, മുഷിഞ്ഞ വേഷം ധരിച്ച ഒരാൾ. കയ്യിലിരുന്ന  പൊതി ബലമായി എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു. "തന്നെ എവിടൊക്കെ അന്വേഷിച്ചു. ഇതു തനിക്കുള്ളതാണ്. ഒരുപാടു സംസാരിച്ചു നിൽക്കാൻ നേരമില്ല. എനിക്കു പോയേ തീരു." എന്തെങ്കിലും ചോദിച്ചു തുടങ്ങിയപ്പോ...