പോസ്റ്റുകള്‍

എഴുത്തിനു വിലയോ?

ഇമേജ്
നവമാധ്യമത്തിന്റെ വരവോടെ എഴുത്തിലേക്കു കടന്നവർ അനവധിയാണ്. പ്രൊഫഷണൽ എഴുത്തുകാരുടെ മണ്ഡലത്തിലേക്കാണ് ഈ പുതിയ എഴുത്തുകാരുടെ വേലിയേറ്റമുണ്ടായത്. എഴുതിക്കൂട്ടുന്ന രചനകളുടെ ബാഹുല്യം, വായനയെ സീരിയസ് ആയി കാണുന്നവർക്കു തലവേദന  സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കുമിഞ്ഞു കൂടുന്ന  കഥയും കവിതയും എണ്ണമറ്റതാണ്. ഓരോ ദിവസവും മലയാളത്തിൽ ആയിരത്തിനു പുറത്തു കഥകളും കവിതകളും ഓൺലൈൻ മീഡിയയിലൂടെ പുറത്തുവരുന്നു. വളഞ്ഞുകെട്ടിയ സാഹിത്യ ഗ്രൂപ്പുകൾ അവരുടെ നിയമങ്ങളുമായി ഈ പുതുമുഖ എഴുത്തുകാരെ ഒരു സാങ്കല്പിക സുഖവാസ കേന്ദ്രത്തിലൂടെ നയിച്ചു മുന്നേറുന്നു. എങ്കിലും എടുത്തുപറയേണ്ടകാര്യം, നിരന്തരമുള്ള എഴുത്തിലൂടെ പലരുടെയും എഴുത്തിന്റെ നിലവാരം വർദ്ധിക്കുന്നു എന്നതാണ്. ചിലപ്പോളെങ്കിലും അറിയപ്പെടുന്ന എഴുത്തുകാരുടെ രചനയെ മറികടക്കുന്ന വിശിഷ്ടമായ (outstanding) രചനകൾ ഈ അമച്വർ എഴുത്തുകാർ കുറിച്ചിടുന്നു. അതിനു പലപ്പോഴും അർഹമായ എത്തപ്പെടലോ (reach), അംഗീകാരമോ, പ്രതിഫലമോ കിട്ടാറില്ല . എങ്കിലും ഇത് ആശയ്‌ക്കു വക നൽകുന്നു.  പ്രൊഫഷണൽ എഴുത്തുകാർക്കു ലഭിക്കുന്ന പ്രതിഫലം പലപ്പോഴും പുറത്തുപറയാൻ കൊള്ളില്ല. (പൈങ്കിളി സാഹിത്യമ...

മനസ്സിൻ്റെ അനന്ത വിസ്തൃതി

ഇമേജ്
ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം രണ്ടു ദിവസം കൊണ്ട് മൂന്നു തവണ വായിച്ചു തീർത്തു. രണ്ടാഴ്ചക്കു മുൻപ് കോഴിക്കോട്ടെ മാതൃഭൂമി book stall ൽ നിന്നും വാങ്ങിയതാണ്, ജെ കൃഷ്ണമൂർത്തി യുടെ 'മനസ്സിന്റെ അനന്ത വിസ്തൃതി' എന്ന 'ചെറിയ' വലിയ ഗ്രന്ഥം. ഉള്ളിലുള്ള മഹാ പ്രപഞ്ചത്തെ ദർശിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? സ്വന്തം ജീവിതമെന്ന മഹാ ഗ്രന്ഥം മറ്റൊരാളുടെ സഹായമില്ലാതെ വായിക്കേണ്ടത് എന്തുകൊണ്ടാണ്? പ്രവാചകന്മാരിലും, ഗുരുക്കന്മാരിലും, ദൈവങ്ങളിലും, ഏക ദൈവത്തിലും, പുരോഹിതന്മാരിലും, ഒക്കെ വിശ് വസിക്കുന്നവനും ഒന്നിലും വിശ്വസിക്കാത്തവനും ജീവിതം ഒരുപോലെ സംഘർഷഭരിതവും ദുഃഖ പൂർണ്ണവുമാണ്‌. ഒരുവിശ്വാസിയും കഷ്ടപ്പാടിൽ നിന്നും പൂർണ്ണമായി രക്ഷപ്പെടുന്നില്ല. താൽക്കാലികമായ ചില നീക്കു പോക്കുകൾ മാത്രം. ദുഖവും ദുരിതവും എല്ലാവരെയും നിരന്തരം പിന്തുടരുന്നു. എന്തുകൊണ്ടിതു സംഭവിക്കുന്നു? തന്നെ പിന്തുടർന്നവരോട് സ്വതന്ത്രരാവാൻ ആഹ്വാനം ചെയ്ത ജെ.കൃഷ്ണമൂർത്തി പറയുന്നു. 'ഒരുവനുള്ള വഴി കണ്ടെത്തേണ്ടത് അവനവൻ തന്നെ ആവണം. സ്വന്തം മനസ്സിനെ ഉപാധികൾ ഇല്ലാതെ നിരീക്ഷിക്കുക. അത് താനെന്ന പുസ്തകത്തിന്റെ വായനയാണ്...

വാസുദേവൻ

ഇമേജ്
13.08.2016 പ്രിയപ്പെട്ട ജിബിൻ, കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..." പിന്നണി ഗായകൻ ജയചന്ദ്രൻ പാടിയ ശ്രീകുമാരൻ തമ്പിയുടെ വരികൾ. വാസുദേവൻ സീറ്റിൽ ചാരി നിന്നുകൊണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരാളെ താഴ്ന്ന ശബ്ദത്തിൽ പാടി കേൾപ്പിക്കുകയാണ്. അയാൾ വരികൾ പ്രോംപ്റ്റ് ചെയ്തുകൊണ്ട് വാസുദേവനെ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടത്തിൽ ഞാനും കൂടി. കുളിരു പകരുന്ന പഴയ ഗാനങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു് വാസുദേവൻ്റെ മുന്നിൽ ഇട്ടുകൊടുത്തു. വാസുദേവന് കിട്ടാഞ്ഞ വരികൾ പൂരിപ്പിച്ചു കൊടുത്തു. മറ്റൊരാൾ വാസുദേവൻ്റെ പോക്കറ്റിൽ പത്തു രൂപാ വച്ച് കൊടുത്തു (വാസുദേവൻ വേണ്ടാ എന്ന് പറഞ്ഞു). കുറേ കഴിഞ്ഞപ്പോൾ ഞാൻ വാസുദേവനെ പരിചയപ്പെട്ടു. കൂലിപ്പണിക്കാരനാണ് അയാൾ. പാട്ടിനോട് വലിയ കമ്പമാണ്. പണികഴിഞ്ഞു, സ്മാൾ അടിച്ചിട്ട് ബസിൽ കയറിയതാണ്. "ഒരു പെട്ടി നിറച്ചു പാട്ടു പുസ്തകങ്ങളും CD കളും" സൂക്ഷിക്...

യാത്രയിലെ യാത്രകൾ

ഇമേജ്
07.08.2016 പ്രിയപ്പെട്ട ജിബിൻ, എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ. വലിയ യാത്രയിലെ ചെറിയ ചെറിയ യാത്രകൾ. ഒരോ യാത്രയിലും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ. മറക്കുവാനാവാത്ത ചില സന്ദർഭങ്ങൾ. ഓർമ്മ! അതാണല്ലോ നമ്മെ നയിക്കുന്നത്. ഓർമ്മയുടെ പട്ടത്തിന്റെ ചരടുകൾ പൊട്ടിപ്പോയ അച്ഛനെ കാണുവാനും, കൂടെ നിന്നു ശുശ്രൂഷിക്കുവാനും ആയിരുന്നു ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചത്. നീയോ, ഒരച്ഛനാകുന്നതിൻറെ പൂർത്തീകരണത്തിനും. എനിക്ക് മുന്നേ ജയയും മക്കളും അച്ഛൻറെ ശുശ്രൂഷയ്ക്കായി നാട്ടിൽ പോയിരുന്നു. കാവ്യയുടെ ഓർമ്മകളിൽ അവളുടെ വല്യച്ചാച്ചനും അച്ചാമ്മച്ചിയും എന്നും സജീവമായി നിൽക്കുന്നു. മക്കളോടു പ്രകടിപ്പിക്കാൻ കഴിയാഞ്ഞ സ്നേഹം കൊച്ചു മക്കൾക്കു വാരിക്കോരി കൊടുക്കുന്നതു കൊണ്ടാകാം മുത്തശ്ശനും മുത്തശ്ശിയും നമ്മുടെ ഒക്കെ ഓർമ്മകളിലെ നിത്യ വസന്തമായി പുഞ്ചിരി തൂകി നിൽക്കുന്നത്. ഒരു പക്ഷെ ജീവിതത്തിന്റെ തിരക്കുകൾ കുറയുമ്പോൾ എത്തിച്ചേരുന്ന കൊച്ചുമക്കൾക്ക് തൻ്റെ ഓർമ്മയിലെ മുത്തശ്ശനെയും മുത്തശ്ശിയേയും നല്കുകയാകു...

മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ

ഇമേജ്
ജയിലിനുള്ളിൽ  മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ കഥാകാരൻ മതിലിനപ്പുറത്തെ സ്ത്രീ തടവുകാരിൽ ഒരുആളുമായി കാണുക പോലും ചെയ്യാതെ  പരിചയപ്പെടുന്നു. കൊലപാതക കുറ്റത്തിന് ജീവ പര്യന്തം അനുഭവിക്കുന്ന ആ തടവുകാരിയുമായി ഉണ്ടാകുന്ന പരിചയം സ്നേഹത്തിന്റെ സീമകളിലേക്കു ഉയർന്നു പോകുന്ന അനുഭൂതിയാണ് വൈക്കം  മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഈ ചെറു നോവൽ.  കെ ബാലകൃഷ്ണന്റെ കാലത്തു കൗമുദി വിശേഷാൽ പ്രതിയിൽ ആദ്യമായി പ്രസിദ്ധം ചെയ്തു വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ കൃതി 1989 ൽ അടൂർ ഗോപാലകൃഷ്ണൻ അഭ്ര പാളിയിലേക്കു പകർത്തി.  -------------------- Created on 27 June 2016

യൂറോ പ്പിന്റെ സാമ്രാജ്യ മോഹങ്ങൾ

ഇമേജ്
1945 മെയ്‌ 2 - ജെർമ്മനിയുടെ മണ്ണിൽ ജർമ്മൻ സേന പരാജയപ്പെടുന്നു. മെയ് എട്ടാം തീയതി രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതായി ചർച്ചിൽ പ്രഖ്യാപിച്ചപ്പോൾ, ഒടുങ്ങിയത് ജർമ്മനിയുടെ അടങ്ങാത്ത സാമ്രാജ്യ മോഹമായിരുന്നു. ഇന്നിതാ ആ മോഹം ജനാധിപത്യത്തിന്റെ മൂടുപടവും അണിഞ്ഞ് എത്തിയിരിക്കുന്നു. യൂറോപ്പ്യൻ യുണിയൻ ആയി ആ സാമ്രാജ്യ സത്വം ഉയിർത്തെഴുന്നേറ്റിരിക്കുന്നു. എല്ലാ ജനാധിപത്യ വാദികളും, സാംസ്കാരിക നായകരും, വിശാല മനസ്കരായ ദേശീയ വാദികളും അതിന്നു ചുവട്ടിലെ ബീഭത്സമായ നിഴലിൽ ഒത്തുകൂടിയിരിക്കുന്നു; സത്വത്തെ വിശുദ്ധനായി പ്രഖ്യാപിക്കുവാൻ. വാണിജ്യ കൂട്ടായ്മയായി തുടങ്ങി, സൈനിക സഖ്യമായി രൂപ പരിണാമം ചെയ്തുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ വിധി നിർണ്ണയിക്കുന്നത് ജൂൺ 23-നു ബ്രിട്ടനിൽ (U K) നടക്കുന്ന ഹിത പരിശോധനയിലൂടെ ആയിരിക്കും. ബ്രിട്ടൻ യുനിയനിൽ ചേരാൻ തീരുമാനിച്ചാൽ, അതൊരു സുപ്പർ പവറിന്റെ ആനിഷ്യേധ്യമായ താരോദയമായി തീരും. ലോക രാഷ്ട്രങ്ങളെ വാണിജ്യ, സാമ്പത്തിക, സൈനിക ഉപരോധങ്ങളിലൂടെ ചൊൽപ്പടിക്കു നിറുത്താൻ കഴിവുള്ള ശക്തിയായി മാറും എന്ന പരമാർധം വിദഗ്ധമായി മറയ്ക്കപ്പെട്ടിരിക്കുന്നു. സ്തുതിപാഠക വൃന്ദത്തിന്റെ കാഴ്ച ഒരു ദശാബ്ദത്ത...

ഗൗളി ശാസ്ത്രം

ഇമേജ്
"എന്താ അവിടെ നിന്നുകളഞ്ഞത് ?" ഗൗളി ചോദിച്ചു.  "കാലുള്ളതു കൊണ്ട്, മനുഷ്യനായതു കൊണ്ട് " ഗബ്രിയേൽ പ്രതിവചിച്ചു. "അതാണു കുഴപ്പം " ഗൗളി തുടർന്നു. "മനുഷ്യനെ അവിടെ ഉപേക്ഷിച്ച ശേഷം എന്നോടൊപ്പം കയറി വന്നോളു." ഗബ്രിയേൽ സാവധാനം ഭിത്തിയിലേക്കു ഇഴഞ്ഞു കയറി. ഗൗളി തുടർന്നു. "ഗുരുത്വാകർഷണം പല്ലികൾക്കില്ല . അതു മനുഷ്യനുള്ളതാണ്. ഇനി നിന്റെ വഴിയിൽ പലതും കാണും. പലതും ഓർമ്മപ്പെടുത്തും. അരുത്! മനുഷ്യനാകാൻ മാത്രം തുനിയരുത്. അതു നിന്റെ അധപ്പതനമായിരിക്കും." ഗബ്രിയേൽ തല കുലുക്കി. മുകളിലേക്ക് പോകും തോറും ഗബ്രിയേൽ  തിരിച്ചറിഞ്ഞു കൊണ്ടേ ഇരുന്നു; വെളിവുണ്ടാകുന്നത് മുകളിലെ ത്തുമ്പോളാണെന്ന്, നോക്കി കാണേണ്ടത് മുകളിൽ നിന്നു തന്നെ ആയിരിക്കണം എന്ന് . തന്റെ പരാജയങ്ങൾ എന്തു കൊണ്ടായിരുന്നു? കണ്ടതെല്ലാം താഴെ നിന്നായിരുന്നു. ഡാഡിയെ കണ്ടത്, മമ്മിയെ കണ്ടത്, മമ്മിയുടെ സുഹൃത്തു സച്ചിദാനന്ദനെ കണ്ടത്, സഹോദരി മുംതാസിനെ കണ്ടത്, അവളുടെ കാമുകൻ റൊസാറിയോയെ കണ്ടത്, വിമലയെ കണ്ടത്. കാഴ്ച്ചയുടെ വ്യാപ്തി കുറഞ്ഞിരുന്നതിനാൽ കൊച്ചു കൊച്ചു വട്ടത്തിനപ്പുറത്തുള്ള വലിയ ജീവിതം കാണാൻ...