മതിലുകൾ - വൈക്കം മുഹമ്മദ് ബഷീർ
ജയിലിനുള്ളിൽ മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ
കഥാകാരൻ മതിലിനപ്പുറത്തെ സ്ത്രീ തടവുകാരിൽ ഒരുആളുമായി കാണുക പോലും ചെയ്യാതെ പരിചയപ്പെടുന്നു. കൊലപാതക കുറ്റത്തിന് ജീവ പര്യന്തം അനുഭവിക്കുന്ന ആ തടവുകാരിയുമായി ഉണ്ടാകുന്ന പരിചയം സ്നേഹത്തിന്റെ സീമകളിലേക്കു ഉയർന്നു പോകുന്ന അനുഭൂതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഈ ചെറു നോവൽ.
കെ ബാലകൃഷ്ണന്റെ കാലത്തു കൗമുദി വിശേഷാൽ പ്രതിയിൽ ആദ്യമായി പ്രസിദ്ധം ചെയ്തു വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ കൃതി 1989 ൽ അടൂർ ഗോപാലകൃഷ്ണൻ അഭ്ര പാളിയിലേക്കു പകർത്തി.
--------------------
Created on 27 June 2016
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ